നാലുവയസ്സുകാരന് ക്രൂര മര്‍ദ്ദനം; അമ്മയും സുഹൃത്തും പിടിയില്‍

  • 27/08/2022

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ നാലുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച അമ്മയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. അട്ടപ്പാടി സ്വദേശിനിയായ യുവതിയും ഇവരുടെ സുഹൃത്തായ ഉണ്ണികൃഷ്ണന്‍ എന്നയാളുമാണ് അറസ്റ്റിലായത്. 

കുട്ടിയെ മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.  നിരന്തരം മര്‍ദ്ദിക്കുകയും കുഞ്ഞിന്റെ കാല്‍പ്പാദം ഗ്യാസ് സ്റ്റൗവില്‍വെച്ച് പൊള്ളിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ ഇലക്ട്രിക് വയര്‍ കൊണ്ട് മാരകമായി അടിച്ച് പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. 

ഉപദ്രവം തുടര്‍ന്നതോടെ യുവതിയുടെ അച്ഛനാണ് കുഞ്ഞിനെ വീട്ടില്‍നിന്ന് രക്ഷിച്ച് കുഞ്ഞിന്റെ പിതാവിനെ ഏല്‍പ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related News