വിവാഹത്തലേന്ന് വീട്ടിൽ മോഷണം; 30 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

  • 28/08/2022

കോഴിക്കോട്: കോഴിക്കോട് നാദാപുരം വാണിമേലില്‍ വിവാഹ വീട്ടില്‍ മോഷണം. വധുവിന് അണിയാനായി അലമാരയില്‍ പ്രത്യേക കവറില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷണം പോയത്. വാണിമേല്‍ വെള്ളിയോട് സയ്യിദ് സഖാഫ് എം.എന്‍. ഹാഷിംകോയ തങ്ങളുടെയും ഹാജറബീവിയുടെയും മകള്‍ സയ്യിദത്ത് ഹന്ന ഫാത്തിമയുടെ കല്യാണത്തിന്റെ തലേദിവസമാണ് മോഷണം നടന്നത്. 

കിടപ്പുമുറിയുടെ അലമാരയിലായിരുന്നു ആഭരണങ്ങൾ. വിവാഹത്തലേന്നുളള സൽക്കാരത്തിന് ശേഷം മുറിയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കുറച്ച് അയൽക്കാരും ബന്ധുക്കളും മാത്രമേ വെളളിയാഴ്ച നടന്ന സൽക്കാരത്തിനെത്തിയിരുന്നുളളൂ. 

വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ വളയം പോലീസ് കേസെടുത്തു.  നേരത്തെ തീരുമാനിച്ചത് പ്രകാരം വിവാഹ ചടങ്ങുകൾ നടന്നു. പോലീസ് അന്വേഷണം തുടങ്ങി.  

(പ്രതീകാത്മക ചിത്രം)



Related News