സിവിക് ചന്ദ്രന്‍ കേസില്‍ വിവാദ പരാമര്‍ശം നടത്തിയ ജഡ്ജി തനിക്കെതിരായ നടപടി പിന്‍വലിക്കാന്‍ ഹൈക്കോടതിയില്‍

  • 29/08/2022

കൊച്ചി: സിവിക് ചന്ദ്രന്‍ കേസില്‍ വിവാദ ഉത്തരവ് നല്‍കിയ ജഡ്ജ് ജഡ്ജി സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കി. കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് പരാതി നല്‍കിയത്. ലൈംഗിക പീഡന കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ എസ് കൃഷ്ണകുമാറിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ കൊല്ലം ലേബര്‍ കോടതി ജഡ്ജിയായി സ്ഥലംമാറ്റുകയായിരുന്നു.


പുതിയതായി പുറത്തിറങ്ങിയ സ്ഥലംമാറ്റ ഉത്തരവില്‍ എസ് കൃഷ്ണകുമാര്‍ ഉള്‍പ്പടെ നാലുപേരെയാണ് സ്ഥലംമാറ്റിയത്. ഇതു സംബന്ധിച്ച ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള വിധിയില്‍ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന പരാമര്‍ശം ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്കും രൂക്ഷവിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് എസ്. കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. മഞ്ചേരി ജില്ല ജഡ്ജിയായിരുന്ന എസ്. മുരളീകൃഷ്ണനെ കോഴിക്കോട് ജില്ലാ ജഡ്ജിയായും കൊല്ലം ലേബര്‍ കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത്തിനെ എറണാകുളം ലേബര്‍ കോടതി ജഡ്ജിയായും എറണാകുളം അഡീഷനല്‍ ജില്ല ജഡ്ജിയായിരുന്ന സി. പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായുമാണ് മാറ്റി നിയമിച്ചത്.

Related News