ഓണക്കിറ്റ് വാങ്ങുന്നവരെ നായകളോട് ഉപമിച്ച് കിഴക്കമ്പലം ട്വന്റി-20

  • 30/08/2022

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വാങ്ങുന്നവരെ പട്ടികളോട് ഉപമിച്ച പരാമര്‍ശം ഫേസ് ബുക്കിലൂടെ വീണ്ടും ആവര്‍ത്തിച്ച് ട്വന്റി 20. 'പാപ്പരായ സായിപ്പ് പട്ടിക്ക് അതിന്റെ വാല് മുറിച്ച് തിന്നാന്‍ കൊടുക്കുമെന്ന് കേട്ടിട്ടുണ്ട്. പട്ടിക്കറിയില്ല അത് സ്വന്തം വാലാണെന്ന്' എന്ന പരാമര്‍ശമാണ് ട്വിന്റി 20 തങ്ങളുടെ ഫേസ് ബുക്കിലൂടെ നടത്തിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയിര്‍ന്നിരുന്നു. ഇതേ തുടര്‍ന് വിവാദ കുറിപ്പ് പിന്‍വലിച്ച് ട്വന്റി 20 മാപ്പ് പറയണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ അവര്‍ തങ്ങളുടെ ഫേസ് ബുക്കിലൂടെ വീണ്ടും ഈ പരാമര്‍ശം ആവര്‍ത്തിച്ചത്.

നിരവധി വിമര്‍ശനങ്ങള്‍ ഈ പരമാര്‍ശത്തിനെതിരെ രാവിലെ മുതല്‍ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും വൈകുന്നേരത്തോടെ പരാമര്‍ശം ആവര്‍ത്തിച്ച് കൊണ്ട് ട്വന്റി 20 യുടെ ഫേസ് ബുക്കില്‍ ഇത് റീ പോസ്റ്റ് ചെയ്യുകയായിരുന്നു. കുന്നത്ത് നാട്ടില്‍ ട്വന്റി 20 യും സി പി എമ്മും നേര്‍ക്ക് നേര്‍ പോരാട്ടത്തിലാണ്. 


ഈ പരാമര്‍ശത്തിനെതിരെ കുന്നത്തുനാട് എം എല്‍ എ പിവി ശ്രീനിജിന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശിക്കാം, പക്ഷെ ഇത്രയും തരം താഴരുതെന്നാണ് ശ്രീനിജിന്‍ ട്വന്റി 20യോട് പറഞ്ഞത്.സാധാരണക്കാരായ ഒരാള്‍ പോലും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്ന് (പ്രത്യേകിച്ച് ഓണക്കാലത്ത് ) എന്നുകരുതി ഒരു കരുതലായ് ഇടതു സര്‍ക്കാര്‍ നല്‍കുന്ന ഓണകിറ്റിനെ വിമര്‍ശിച്ച് പ്രാദ്ദേശിക പഞ്ചായത്തുപാര്‍ട്ടി അവരുടെ ഒഫീഷ്യല്‍ പേജില്‍ ഇട്ടിരിക്കുന്ന പോസ്റ്റ് വെട്ടലോടുകൂടി ഇവിടെ കൊടുക്കുന്നുവെന്നാണ് ശ്രീനിജയന്‍ ഫേസ് ബുക്കില്‍ കുറിച്ചത് . മുതലാളി പാര്‍ട്ടിയുടെ ജനാധിപത്യബോധം. വിമര്‍ശിക്കാം പക്ഷെ ഇത്രയും തരം താഴരുത്.''-ശ്രീനിജിന്‍ പറഞ്ഞു.

Related News