അടിവസ്ത്രത്തിലും ഷൂസിലും ഒളിപ്പിച്ച് സ്വര്‍ണം; 'കയ്യോടെ പിടികൂടി' കസ്റ്റംസ്

  • 30/08/2022

കോഴിക്കോട്: കേരളത്തില്‍ അടുത്തിടെയായി നിരവധി സ്വര്‍ണ കടത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ പല രീതിയില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തുകയാണ് പ്രതികള്‍. 

കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് അനധികൃതമായി കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നും വന്ന മലപ്പുറം കൊളത്തൂർ സ്വദേശി മുഹമ്മദ്‌ യാസിറാണ് സ്വർണ്ണവുമായി പിടിയിലായത്. 

അടിവസ്ത്രത്തിനുള്ളിലും ഷൂസിന് അടിയിലും ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. പ്രതിയെ കസ്റ്റംസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണ മിശ്രിതം വസ്ത്രങ്ങള്‍ക്കുള്ളില്‍ തേച്ചുപിടിപ്പിച്ച് കൊണ്ടുവന്ന നാല് യാത്രക്കാരാണ് കഴിഞ്ഞ ദിവസങ്ങളിലായി കരിപ്പൂരിൽ കസ്റ്റംസിന്റെ പിടിയിലായത്.

Related News