പ്രിയ വര്‍ഗീസിന്റെ പിഎച്ച്.ഡിക്ക് മുന്‍പുള്ള അധ്യാപന കാലയളവ് യോഗ്യതയായി കണക്കാക്കാനാകില്ലെന്ന് യു.ജി.സി

  • 31/08/2022

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ പ്രിയ വര്‍ഗ്ഗീസിന് വീണ്ടും തിരിച്ചടി. ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന് യുജിസി കോടതിയെ അറിയിച്ചു. പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയില്‍ യുജിസി നിലപാട് അറിയിച്ചത്. ഇക്കാര്യം രേഖമൂലം നല്‍കാന്‍ സിംഗിള്‍ ബെഞ്ച് യുജിസിക്ക് നിര്‍ദ്ദേശം നല്‍കി. 

നേരത്തെ കേസില്‍ യുജിസിയെ കക്ഷി ചേര്‍ത്ത ഹൈക്കോടതി, ചാന്‍സലറായ ഗവര്‍ണ്ണര്‍, വൈസ് ചാന്‍സലര്‍, സര്‍ക്കാര്‍ അടക്കമുള്ളവരില്‍ നിന്ന് വിശദീകരണവും തേടിയിരുന്നു.പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് നേരത്തെ ഇടക്കാല സ്റ്റേ നല്‍കിയ ഹൈക്കോടതി ഇത് ഒരു മാസം കൂടി നീട്ടി. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയി ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി സ്റ്റേ നീട്ടുകയായിരുന്നു. അതേ സമയം തനിക്ക് അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരന്‍ ഡോ.ജോസഫ് സ്‌കറിയ മറ്റൊരു ഹര്‍ജി കൂടി നല്‍കിയിട്ടുണ്ട്. എന്നാല്‍ ജോസഫ് സ്‌കറിയയുടെ ആവശ്യം കോടതി നടപടികളുടെ ദുരുപയോഗമെന്ന് സര്‍വകലാശാല കോടതിയില്‍ നിലപാടെടുത്തു. ഇക്കാര്യങ്ങള്‍ കോടതി പിന്നീട് പരിഗണിക്കും. നിയമനത്തിന് തസ്തികയ്ക്ക് നിശ്ചയിച്ച മിനിമം വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തി പരിചയമാണ് അടിസ്ഥാന യോഗ്യതയായി പരിഗണിക്കേണ്ടത്. യുജിസി ചട്ട പ്രകാരം അസോഷ്യേറ്റ് പ്രഫസര്‍ നിയമനത്തിന് പിഎച്ച്ഡിയും 8 വര്‍ഷത്തെ അധ്യാപന പരിചയവുമാണ് വേണ്ടത്. കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് പിഎച്ച്ഡി കിട്ടിയത് 2019 ലാണ്. പക്ഷേ അവര്‍ അധ്യാപികയായി തൃശൂര്‍ കേരള വര്‍മ കോളേജില്‍ പ്രവേശിച്ച 2012 മുതലുള്ള അധ്യാപന പരിചയാണ് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

പ്രിയാ വര്‍ഗീസിന് 2019 ന് ശേഷം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെങ്കിലേ അസോസിയേറ്റ് പ്രൊഫസര്‍ തസ്‌കികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. 2019 ല്‍ പിഎച്ച്ഡി നേടിയ പ്രിയാ വര്‍ഗീസ് ഡപ്യൂട്ടേഷനില്‍ 2 വര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടറായി ജോലി ചെയ്തു. 2021 ജൂണില്‍ കേരള വര്‍മ്മയില്‍ വീണ്ടും അധ്യാപക തസ്തികയില്‍ പ്രവേശിച്ചു. ജൂലൈയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടായി. ഈ രീതിയില്‍ പ്രിയാ വര്‍ഗീസിന് ഒരു മാസം മാത്രമേ അധ്യാപന പരിചയം ഉള്ളൂവെന്നാണ് കണക്കാക്കാന്‍ കഴിയൂ. എന്നാല്‍ നിയമനത്തെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയും പ്രിയയും സിപിഎം നേതാക്കളും ഇതുവരെയും ന്യായീകരിക്കുകയായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു.

Related News