സി.പി.എം - ആര്‍.എസ്.എസ് സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ

  • 31/08/2022

തിരുവനന്തപുരം: സിപിഎം - ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റിനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷം തുടങ്ങിയത്. 

ഇരുവിഭാഗങ്ങളും പ്രതിഷേധ പ്രകടനവും യോഗങ്ങളും സംഘടിപ്പിക്കുന്നത് വീണ്ടും സംഘര്‍ഷത്തിന് കാരണമാകുമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിരോധനാജ്ഞ സിറ്റി പൊലീസ് കമ്മീഷണര്‍ പുറപ്പെടുവിച്ചത്. ഇന്ന് മുതല്‍ ആറുവരെയാണ് നിരോധനാജ്ഞ.

Related News