അഞ്ചു വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 25 വർഷം കഠിന തടവ്

  • 31/08/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് അസം സ്വദേശിയായ  അഞ്ചു വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 25 വർഷം കഠിന തടവ് വിധിച്ച് കോടതി. ചെറിയതുറ ഫിഷർമാൻ കോളനി, പുതുവൽ പുത്തൻവീട്ടിൽ മുത്തപ്പനെ (35) ആണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 

തടവുശിക്ഷയ്കക് പുറമെ പ്രതി ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക ഇരയായ കുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2017 ഏപ്രിൽ 8നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോ വീട്ടിനടുത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പ്രതി  പീഡനത്തിനിരയാക്കുകയായിരുന്നു. 

തുടര്‍ന്ന് കുട്ടി ഇക്കാര്യം അമ്മയോട് വിവരം പറഞ്ഞു. രക്ഷിതാക്കൾ വലിയതുറ പോലീസിൽ പരാതി നൽകി. ശാസ്ത്രീയ പരിശോധനയിൽ പ്രതിക്കെതിരായ തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. 

 

Related News