സമ്മേളന ചര്‍ച്ച ചോര്‍ന്നതിനെ വിമര്‍ശിച്ച് കാനം രാജേന്ദ്രന്‍

  • 01/09/2022

തിരുവനന്തപുരം: സി.പി.ഐയുടെ വിവിധ ജില്ലാ സമ്മേളനങ്ങളിലെ ചര്‍ച്ച ചോര്‍ന്ന സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കാനം പക്ഷം എന്നൊരു പക്ഷം ഇല്ല. ഏതോ ഒരു കേന്ദ്രത്തില്‍ നിന്ന് സമ്മേളനത്തിനുള്ളിലെ ചര്‍ച്ചകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് പോകുന്നു. മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്ന് ഇത്തരക്കാര്‍ ഓര്‍മിക്കണം. പാര്‍ട്ടിയെ അപമാനിക്കാന്‍ മാത്രമേ ഇത് ഇട വരുത്തൂവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.


ഇടത് ഐക്യം അനിവാര്യമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മുന്നണി എന്നാല്‍ സുഖ ദുഃഖങ്ങള്‍ എല്ലാം ഒന്നിച്ച് പങ്കിടണം. മോശം ഉണ്ടായാല്‍ തങ്ങള്‍ ഉത്തരവാദിയല്ല എന്നത് രാഷ്ട്രീയ മര്യാദ അല്ല. പരസ്പരം മല്ലടിക്കുന്ന പാര്‍ട്ടികളായി എല്‍ഡിഎഫിലെ കക്ഷികള്‍ മാറരുതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. തുറന്നു പറയണ്ട ചില കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പറയും. പാര്‍ട്ടിക്കുള്ളില്‍ വ്യതസ്ത അഭിപ്രായം ഉണ്ടന്ന് പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. പാര്‍ട്ടിയില്‍ രണ്ട് വിഭാഗങ്ങള്‍ ഇല്ല. പാര്‍ട്ടി എക്‌സിക്യൂട്ടീവിന്റെ അഭിപ്രായം ആണ് പൊതു അഭിപ്രായം. തന്നെ ഏകകണ്ഡമായാണ് സെക്രട്ടറി ആയി തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News