തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ വയോധിക മരിച്ചു; മൃതദേഹം കട്ടിലിനടിയില്‍

  • 04/09/2022

തിരുവനന്തപുരം: വയോധികയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൗഡിക്കോണം കല്ലറത്തല ഭഗവതിവിലാസത്തില്‍ വാടകയ്ക്കു താമസിക്കുന്ന റിട്ട. നഴ്സിങ് സൂപ്രണ്ട് വിജയമ്മയെ (80) ആണ് ശനിയാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമികസംശയം. 

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കിടപ്പുമുറിയില്‍ കട്ടിലിനടിയിലാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പരിക്കേറ്റ പാടുകളുണ്ട്. മൃതദേഹത്തിന് രണ്ടുദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് നിഗമനം. ഫൊറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. വിജയമ്മയും ഭിന്നശേഷിക്കാരനായ ഏകമകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ ശ്രീകാര്യം പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

Related News