നെഹ്രു ട്രോഫി വള്ളംകളി; കാട്ടില്‍ തെക്കേതില്‍ ജലരാജാക്കന്‍മാര്‍

  • 04/09/2022

ആലപ്പുഴ: ആവേശം നിറഞ്ഞ 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാട്ടില്‍ തെക്കേതില്‍ കിരീടം നേടി. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടന്‍ കരസ്ഥാമാക്കി. ഹീറ്റ്‌സുകളില്‍ മികച്ച സമയം കുറിച്ച ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടില്‍ തെക്കെതില്‍ എന്നീ നാല് ചുണ്ടന്‍വള്ളങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്. 4:30:77 മിനിറ്റിലാണ് കാട്ടില്‍ തെക്കേതില്‍ ഫിനിഷിങ് പോയിന്റ് തൊട്ടത്. 

20 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരിക്കാനെത്തിയത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ മത്സരം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് റിട്ട. അഡ്മിറല്‍ ഡി കെ ജോഷി മുഖ്യാതിഥിയായി. കൊവിഡ് നിയന്ത്രണങ്ങളില്ലാതെ നടത്തിയ വള്ളംകളിയ്ക്ക് ആയിരങ്ങളാണ് ആവേശം പകരാന്‍ എത്തിയത്.

Related News