കോഴിക്കോട് മറിപ്പുഴയുടെ തീരത്ത് ഉള്‍ക്കാട്ടില്‍ ഉരുള്‍പൊട്ടി; ആളപായമില്ല

  • 06/09/2022

കോഴിക്കോട്: മറിപ്പുഴയില്‍ ഉള്‍ക്കാട്ടില്‍ ഉരുള്‍പൊട്ടി. ഇരുവഴിഞ്ഞിപ്പുഴയുടെ മുകള്‍ ഭാഗത്തായാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉള്‍വനത്തില്‍ ആയതിനാല്‍ ആളപായമില്ല.


കോഴിക്കോട് ജില്ലയിലെ തിരുമ്പാടി പഞ്ചായത്തിലെ മറിപ്പുഴ മുത്തപ്പന്‍പുഴയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇന്ന് വൈകീട്ട് 6 മണിക്ക് ശേഷമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഈ സമയത്ത് ശക്തമായ മഴ മേഖലയില്‍ പെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉരുള്‍പ്പൊട്ടല്‍. ഇരുവഴിഞ്ഞിപ്പുഴയുടെ ഇരുകരകളും കവിഞ്ഞൊഴുകുകയാണ്. പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related News