വിവാഹം കഴിഞ്ഞ് മൂന്നു മാസം; നവവധുവിനെ ഭര്‍ത്താവ് വിളക്കു കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തി

  • 06/09/2022

തിരുവനന്തപുരം: വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് വിളക്കു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ സ്വദേശി നിഖിത(26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. 

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പുലര്‍ച്ചെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ വിളക്കു കൊണ്ടുള്ള അക്രമണത്തെ തുടര്‍ന്ന് നിഖിതയ്ക്ക് ഗുരുതര പരിക്കേറ്റു. ഈ സംഭവം നടക്കുന്ന സമയത്ത് അനീഷിന്‍റെ മാതാപിതാക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു. ഇവർ അറിയിച്ചത് അനുസരിച്ചാണ് പോലീസെത്തിയത്. തുടര്‍ന്ന് പോലീസ് എത്തിയാണ് നിഖിതയെ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. 

മൂന്ന് മാസം മുന്‍പായിരുന്നു നിഖിതയുടേയും അനീഷിന്റേയും വിവാഹം. വിവാഹ ശേഷം വിദേശത്തായിരുന്ന ഇരുവരും പത്ത് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. അനീഷിന് കാലുവേദനയ്ക്ക് ചികിത്സക്ക് വേണ്ടിയാണ് ഇവര്‍ നാട്ടിലെത്തിയത്. 
 

Related News