ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത നിലയില്‍; ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍

  • 06/09/2022

കണ്ണൂര്‍: ഭര്‍തൃവീട്ടില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പെരുവാമ്പ് സ്വദേശിനി കെ.പി സൂര്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് 12.30-നും 2.30-നുമിടയിലാണ് സൂര്യയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 8 മാസം പ്രായമുള്ള മകനുണ്ട്. 

അതേസമയം സംഭവത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ആരോപണവുമായി സൂര്യയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഭര്‍തൃവീട്ടുകാരുടെ പീഡനമാണ് ആത്മഹതയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കള്‍ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. 

ഭര്‍തൃവീട്ടില്‍ നിന്ന് സൂര്യയ്ക്ക് നിരന്തര മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് യുവതിയുടെ അമ്മ ഉള്‍പ്പെടെയുള്ളവരുടെ ആരോപണം. ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സ്വന്തം വീട്ടില്‍ പോകുകയും പിന്നീട് ഭര്‍തൃവീട്ടിലേക്ക് പോകുകയുമാണ് ചെയ്യാറുള്ളതെന്നും പരാതിയില്‍ പറയുന്നു.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തേടുക)

Related News