രണ്ടര വയസ്സുകാരി താമരക്കുളത്തില്‍ വീണ് മരിച്ചു

  • 06/09/2022

വയനാട്: രണ്ടര വയസ്സുള്ള പെണ്‍കുഞ്ഞ് താമരക്കുളത്തില്‍ വീണ് മരിച്ചു. വയനാട്ടിലാണ് സംഭവം. കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം-ഷഹന ദമ്പതിമാരുടെ ഏക മകള്‍ ഷഹദ ഫാത്തിമ (രണ്ടര)യാണ് മരണപ്പെട്ടത്. 

ഹാഷിമിന്റെ ബന്ധു ഞായറാഴ്ച മരണപ്പെട്ടിരുന്നു.  ബന്ധുവിന്‍റെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം എത്തിയപ്പോഴായിരുന്നു അപകടം ഉണ്ടായത്. വൈകുന്നേരം അഞ്ചര മണിയോടെ ഷഹദ ഫാത്തിമയെ കാണാതായിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വീടിനോട് ചേര്‍ന്നുള്ള താമരകുളത്തില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

Related News