സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുറച്ച് കോണ്‍ഗ്രസ്

  • 07/09/2022

തിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ അന്‍വര്‍ സാദത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ യുഡിഎഫ് തീരുമാനം. എ എന്‍ ഷംസീറിനെ സ്പീക്കറാക്കാന്‍ എല്‍ഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു. ഭൂരിപക്ഷം കൂടുതല്‍ ഉള്ളതിനാല്‍ തന്നെ എ.എന്‍ ഷംസീര്‍
 ജയിക്കുമെന്ന് ഉറപ്പായെങ്കിലും അതൊരു തിരഞ്ഞെടുപ്പിലൂടെ മതിയെന്നാണ് യുഡിഎഫ് നിലപാട്.

സി .പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് എ.എന്‍. ഷംസീറിനെ നിയമസഭ സ്പീക്കറാക്കാനും നിലവിലെ സ്പീക്കര്‍ എം.ബി. രാജേഷിനെ മന്ത്രിയാക്കാനും തീരുമാനിച്ചത്. തദ്ദേശ-എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുന്നതിനാലാണ് മന്ത്രിസഭയില്‍ പുനഃസംഘടന വേണ്ടിവന്നത്.

Related News