തനിക്ക് ഡീ ലിറ്റ് വേണ്ട; കാലിക്കറ്റ് സര്‍വകലാശാലക്ക് കത്തെഴുതി കാന്തപുരം

  • 07/09/2022

കോഴിക്കോട്: തനിക്ക് ഡിലിറ്റ് വേണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കാലിക്കറ്റ് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് കത്തു നല്‍കി. വെള്ളാപ്പള്ളി നടേശനും കാന്തപുരത്തിനും ഡി ലിറ്റ് നല്‍കാനുളള കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ നീക്കം വിവാദത്തിലായിരുന്നു.

വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ വലിയ സംഭവാനകള്‍ നല്‍കിയ വ്യക്തികള്‍ എന്ന നിലയിലാണ് ഇവര്‍ക്ക് ഡിലിറ്റ് നല്‍കാന്‍ തിരുമാനിച്ചതെന്ന്് ഇടതു സിന്‍ഡിക്കേറ്റംഗം ഇ അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞിരുന്നു. നൂറു ശതമാനം യോഗ്യതയുളളവര്‍ എന്ന നിലയ്ക്കാണ് പ്രമേയത്തിലൂടെ ഇരുവരുടേയും പേരുകള്‍ മുന്നോട്ടു വച്ചതെന്നും അദ്ദേഹം പറഞ്ഞു.


അതേ സമയം എങ്കിലും സാമുദായിക നേതാക്കള്‍ക്ക് ഡിലിറ്റ് നല്‍കുന്നതില്‍ വലിയ എതിര്‍പ്പ് സിന്‍ഡിക്കേറ്റില്‍ തന്നെ ഉണ്ടായി സിന്‍ഡിക്കറ്റ് അംഗത്തിന്റെ പ്രമേയത്തിലൂടെയല്ല ഡി ലിറ്റ് ശുപാര്‍ശ ചെയ്യുന്നതെന്നും അതിനു മാത്രമായി ഡോ.പി. വിജയരാഘവന്‍ അധ്യക്ഷനായ ഉപസമിതിയുണ്ടെന്നും സര്‍വകലാശാല റജിസ്ട്രാര്‍ ഡോ.ഇകെ സതീഷ് അറിയിച്ചു.

Related News