ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പാടുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

  • 08/09/2022

കോഴിക്കോട്: ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പാട്ടു പാടുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ചെറുകുളത്തൂരിലാണ് സംഭവം. പെരുമണ്ണ സ്വദേശിയായ പാറമ്മല്‍ സ്മിതാലയം വീട്ടില്‍ സുനില്‍കുമാര്‍ (47) ആണ് മരിച്ചത്.

ചെറുകുളത്തൂരില്‍ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനിടെയായിരുന്നു സംഭവം. ചെറുകുളത്തൂര്‍ പറമ്പില്‍ത്തൊടികയില്‍ സതീഷ് ബാബുവിന്റെ വീട്ടില്‍ ബുധനാഴ്ച വൈകീട്ട് 7.15-ഓടെയാണ് സംഭവം ഉണ്ടായത്. പാട്ടുപാടിക്കൊണ്ടിരിക്കെ സുനില്‍കുമാര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

നിരവധി ഗാനമേളകളിൽ ഗായകനായിരുന്നു സുനിൽകുമാർ. അച്ഛന്‍: പരേതനായ ഗോപാലകൃഷ്ണക്കുറുപ്പ്. അമ്മ: പത്മാവതി അമ്മ. സഹോദരങ്ങള്‍: ചന്ദ്രന്‍ (കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക്), സിന്ധു, സ്മിത. അവിവാഹിതനാണ്.

Related News