മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത് 101 പവൻ; 29കാരന്‍ പിടിയില്‍

  • 08/09/2022

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ വന്‍ സ്വർണവേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് 101 പവന്‍ സ്വർണം കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊടുവള്ളി സ്വദേശി ഉസ്മാൻ വട്ടംപ്പൊയിലിനെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.

ബഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിലെത്തിയതായിരുന്നു  29കാരനായ ഇയാള്‍. കസ്റ്റംസിന് മുൻപ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു യുവാവിനെ വിശദ പരിശോധനയ്ക്ക് വിധേയനാക്കിയത്. എക്സ്റേ പരിശോധനയിൽ ഇയാളുടെ മലദ്വാരത്തിൽ ക്യാപ്സൂള്‍ രൂപത്തില്‍ സ്വർണ മിശ്രിതം ഒളിപ്പിച്ചുവച്ചതായി കസ്റ്റംസ് കണ്ടെത്തി. 

മൂന്ന് ക്യാപ്സൂളുകളായാണ് 808 ഗ്രാം സ്വർണം സൂക്ഷിച്ചിരുന്നത്. ചോദ്യം ചെയ്യലില്‍ യുവാവ് ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. ഇയാള്‍ക്കെതിരായ തുടർ നടപടികൾ  കസ്റ്റംസ് സ്വീകരിച്ചിട്ടുണ്ട്. 

Related News