ഗുണനിലവാര സംശയത്തെ തുടര്‍ന്ന് ആന്റി റാബീസ് വാക്‌സിന്റെ ഒരു ബാച്ച് പിന്‍വലിച്ചു

  • 08/09/2022

ഗുണനിലവാരത്തില്‍ സംശയമുണ്ടായതിനെത്തുടര്‍ന്ന് പേ വിഷബാധയ്ക്കെതിരായ വാക്സീന്റെ ഒരു ബാച്ചിന്റെ വിതരണം പിന്‍വലിച്ചു. വാക്സീന്‍ സാമ്പിള്‍, കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് വാക്സീന്റെ ഒരു ബാച്ച് പിന്‍വലിച്ചത്.

വാക്സീന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും പരിശോധന ആവശ്യപ്പെട്ടത്. കെബി 210002 എന്ന ബാച്ച് വാക്സീനാണ് അടിയന്തരമായി പിന്‍വലിച്ചത്. ആശുപത്രികളില്‍ നിന്നും വെയര്‍ ഹൗസുകളില്‍ നിന്നും വാക്സീന്റെ ഈ ബാച്ച് പിന്‍വലിക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി. വാക്സീന്‍ പിന്‍വലിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വെയര്‍ഹൗസുകള്‍ക്ക് കെഎംഎസ്സിഎല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. . വാക്സീന്‍ എടുത്തിട്ടും പേ വിഷബാധ മൂലം ആളുകള്‍ മരിക്കുന്ന സാഹചര്യത്തിലാണ് ഗുണനിലവാരത്തെ കുറിച്ച് വീണ്ടും പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനം.

Related News