ബന്ധുവിനെ കണ്ട് മടങ്ങിയയാള്‍ കുഴഞ്ഞ് വീണ് മരിച്ചു, പിന്നാലെ ബന്ധുവും മരിച്ചു

  • 09/09/2022

കോട്ടയം: കോട്ടയത്ത് ബന്ധുവിനെ കണ്ട് മടങ്ങിയ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. ഇതിന് പിന്നാലെ ബന്ധുവും മരിച്ചു. തിരുവാതുക്കൽ കൊട്ടാരത്തിൽ പറമ്പിൽ ആർ. ചെല്ലയ്യൻ നാടാർ (69), ഭാര്യ ബേബിയുടെ സഹോദരൻ കോട്ടയം എസ്എച്ച് മൗണ്ട് നീണ്ടൂർപറമ്പിൽ വീട്ടിൽ സ്റ്റാൻലി മോഹനൻ (55) എന്നിവരാണ് മരിച്ചത്.

അണുബാധ മൂലമുള്ള ഗുരുതര രോഗത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ആയിരുന്നു  ചെല്ലയ്യൻ നാടാര്‍. ഇദ്ദേഹത്തെ കാണാനാണ് മോഹനൻ ആശുപത്രിയില്‍ എത്തിയത്. ബുധനാഴ്ച വൈകിട്ടാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ നിന്ന് തിരികെ ജോലി ചെയ്യുന്ന കോടിമതയിലെ മാർക്കറ്റിലേക്കു മടങ്ങിയ മോഹനന് യാത്രക്കിടെ ക്ഷീണം തോന്നി. 

തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ കോട്ടയം ജനറൽ ആശുപത്രിയിലേക്ക് എത്തി. എന്നാൽ പ്രാഥമികശുശ്രൂഷ നൽകും മുമ്പേ മരണം സംഭവിച്ചു. വ്യാഴാഴ്ച പുലർച്ചയോടെ ചെല്ലയ്യൻ നാടാരും മരണപ്പെട്ടു. രോഗം ഗുരുതരമായതോടെയാണ് ചെല്ലയ്യൻ മരിച്ചത്. 
 
 

Related News