പാലക്കാട് കനത്ത മഴയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് യുവതി മരിച്ചു

  • 10/09/2022

പാലക്കാട്: കനത്ത മഴയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. പാലക്കാട് കോങ്ങാടിനടുത്ത കുണ്ടുവംപാടത്താണ് സംഭവം. കോങ്ങാട് കുന്നത്തു വീട്ടില്‍ മല്ലിക (40) യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.


മല്ലികയുടെ ഭര്‍ത്താവ് വിനോദ് കുമാറിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് തിരിച്ചയച്ചു. ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ ഒരു ഭാഗം പൊളിച്ച് പുതിയ വീട് പണിതു കൊണ്ടിരിക്കുകയായിരുന്നു. പഴയ വീടിന്റെ ബാക്കിയുള്ള രണ്ട് മുറികളിലാണ് മല്ലികയും കുടുംബവും താമസിച്ചിരുന്നത്. കനത്ത മഴയില്‍ മല്ലിക കിടന്നിരുന്ന മുറിയുടെ ചുമര്‍ പൂര്‍ണമായും ഇടിഞ്ഞുവീഴുകയായിരുന്നു. മക്കള്‍ അടുത്ത മുറിയിലായിരുന്നതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.



Related News