ഭാരത് ജോഡോ യാത്ര; തിരുവനന്തപുരത്ത് രണ്ട് ദിവസം ഗതാഗത നിയന്ത്രണം

  • 10/09/2022

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടും, നിയമസഭാ സമ്മേളനം, ഓണാഘോഷ സമാപന ഘോഷയാത്ര എന്നിവയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ രണ്ട് ദിവസം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.


നാളെ ഭാരത് ജോഡോയുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി, വൈകിട്ട് 4 മുതല്‍ 8 വരെ പ്രാവച്ചമ്പലം മുതല്‍ കേശവദാസപുരം വരെയുള്ള റോഡിലും, 12 ന് രാവിലെ 6 മുതല്‍ വൈകിട്ട് 8 വരെ നേമം മുതല്‍ കഴക്കൂട്ടം വരെയുള്ള റോഡിലും നിയന്ത്രണം ഉണ്ടാകും. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.

ഓണം വാരാഘോഷം സമാപന ഘോഷയാത്രയോട് അനുബന്ധിച്ച് 12ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി 10 മണി വരെ ചുവടെ പറയും പ്രകാരമുള്ള ഗതാഗത ക്രമീകരണം ഉണ്ടാക്കിയിരിക്കുന്നതാണ്. ഘോഷയാത്ര കടന്ന് പോകുന്ന കവടിയാര്‍-വെള്ളയമ്പലം-മ്യൂസിയം-ആര്‍.ആര്‍ ലാബ്-പാളയം-സ്‌പെന്‍സര്‍-സ്റ്റാച്യു-ആയുര്‍വേദ കോളജ്-ഓവര്‍ ബ്രിഡ്ജ്-പഴവങ്ങാടി-കിഴക്കേക്കോട്ട-വെട്ടി മുറിച്ച കോട്ട-മിത്രാനന്തപുരം-പടിഞ്ഞാറേക്കോട്ട-ഈഞ്ചക്കല്‍ വരെയുള്ള റോഡുകളില്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.

Related News