എക്‌സ്റേ പരിശോധനയില്‍ വയറ്റിനുള്ളില്‍ കണ്ടെത്തിയത് 992 ഗ്രാം സ്വര്‍ണം; യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

  • 10/09/2022

മലപ്പുറം: ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. 992 ഗ്രാം സ്വര്‍ണമാണ്  ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫ (41) വയറ്റിലൊളിപ്പിച്ച് കടത്തിയത്.

ശനിയാഴ്ച രാവിലെ 11.15 മണിക്ക് ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയതാണ് ഇയാള്‍. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ  മുസ്തഫയെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 

ചോദ്യം ചെയ്യലില്‍ തന്റെ കയ്യില്‍ സ്വര്‍ണ്ണമുള്ള കാര്യം മുസ്തഫ സമ്മതിച്ചില്ല. ബാഗുകളും ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് മുസ്തഫയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് എക്‌സറേ എടുത്ത് പരിശോധിച്ചു. ഇതില്‍ നിന്നാണ് വയറ്റില്‍ സ്വര്‍ണം ഒളിപ്പിച്ചത് കണ്ടെത്തിയത്. സ്വര്‍ണമടങ്ങിയ നാല് കാപ്‌സ്യൂളുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്.
 

Related News