കേരളത്തിലെ ബി.ജെ.പിയുടെ അവസ്ഥയെ വിമര്‍ശിച്ച് നരേന്ദ്ര മോദി

  • 11/09/2022

ദില്ലി: കേരളത്തിലെ ബിജെപിയുടെ അവസ്ഥയില്‍ അസംതൃപ്തി പ്രകടിപ്പിച്ച് നരേന്ദ്ര മോദി. കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് അതൃപ്തി പ്രകടിപ്പിച്ചത്. അനുകൂലസാഹചര്യമെന്ന് പറയുന്നതിനപ്പുറം ഒന്നും നടക്കുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. നേതൃതലത്തില്‍ മാറ്റങ്ങളുണ്ടാകുന്നില്ല, പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ലെന്നും മോദി.

ക്രൈസ്തവ വോട്ടുബാങ്കിനെ സ്വാധീനിക്കാന്‍ കേരളത്തില്‍ ബിജെപിക്ക് സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത കാലത്തായി കേരളം സന്ദര്‍ശിച്ച കേന്ദ്ര മന്ത്രിമാരാണ് ഇത് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ജയ സാധ്യത ഉണ്ടായിരുന്നിട്ടും പരാജയപ്പെട്ട ലോകസഭാ മണ്ഡലങ്ങളുടെ അവലോകനത്തിനിടെയാണ് കേരളത്തിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയായത്. ഇന്നലെയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അമിത്ഷാ പരിശോധിച്ചത്.

അനുകൂല അന്തരീക്ഷമാണെങ്കിലും ഹിന്ദു വോട്ടുകള്‍ വേണ്ടത്ര ഏകീകരിക്കാന്‍ കഴിയുന്നില്ല. ഇത് മറികടക്കാന്‍ കാര്യമായ പരിശ്രമം വേണം. മറ്റു പാര്‍ട്ടികളില്‍ നിന്ന് വരാന്‍ ആഗ്രഹിക്കുന്നവരെ ബിജെപിയിലെത്തിക്കാന്‍ വേണ്ടത്ര ശ്രമം നടക്കുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു.

Related News