വിഴിഞ്ഞം, സില്‍വര്‍ ലൈന്‍ സമരക്കാരുമായി രാഹുല്‍ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും

  • 11/09/2022

തിരുവന്തപുരം: ഭാരത് ജോഡോ' യാത്രയ്ക്കെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമര നേതാക്കളെ കാണും. നാളെ തിരുവനന്തപുരത്താണ് കൂടിക്കാഴ്ച. എന്നാല്‍ രാഹുല്‍ വിഴിഞ്ഞം നേരിട്ട് സന്ദര്‍ശിക്കാനിടയില്ല.

അതിനിടെ തുറമുഖത്തിനെതിരായ സമരം ശക്തമാക്കുമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത നിലപാടെടുത്തു. ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് സമരമെന്ന് ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ.നെറ്റോ അയച്ച ഇന്നയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. ഇന്ന് കുര്‍ബാനയ്ക്കിടെയാണ് ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിച്ചത്. സംസ്ഥാന വ്യാപകമായി സമരം ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമായി ബുധനാഴ്ച മൂലമ്പള്ളിയില്‍ നിന്ന് വാഹനജാഥ ആരംഭിച്ചിരുന്നു. ഇത് ഇന്ന് തിരുവനന്തപുരത്തെത്തും. ജാഥയില്‍ എല്ലാ ഇടവകക്കാരും പങ്കെടുക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനം ലത്തീന്‍ അതിരൂപത എടുത്തിരിക്കുന്നത്. സമരം കടുപ്പിച്ച് മുമ്പോട്ട് കൊണ്ടു പോകാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം.

19 ദിവസമാണ് ഭാരത് ജോഡോ യാത്ര സംസ്ഥാനത്തുണ്ടാവുക. കടന്നുപോകുന്ന എട്ട് ജില്ലകളിലെ ഓരോ ബൂത്ത് കമ്മിറ്റിക്കും പ്രാദേശിക ചെലവുകള്‍ക്കായി 50,000 രൂപയുടെ കൂപ്പണുകള്‍ നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, മുതിന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല.ശശി തരൂര്‍ എംപി, തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുന്നതിനായി പാറശാലയില്‍ അണിനിരന്നിരുന്നു കഴിഞ്ഞു. കാമരാജ് പ്രതിമയില്‍ പുഷ്പാര്‍ഷന നടത്തിയതിന് ശേഷമാണ് യാത്ര ആരംഭിക്കുന്നത്.

'ഒന്നിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാഷ്ട്രം' എന്ന മുദ്രാവാക്യമാണ് യാത്രയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. മുന്നൂറ് പേരടങ്ങുന്ന സംഘമാണ് രാഹുല്‍ ഗാന്ധിയോടൊപ്പം അണിനിരക്കുക. ഉച്ചയ്ക്ക് ശേഷം യാത്ര കോണ്‍ഗ്രസിന്റെ ശക്തിപ്രകടനമായി മാറും. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വലിയ രീതിയിലെ സ്വീകരണമാണ് രാഹുല്‍ ഗാന്ധിയ്ക്കായി ഒരുക്കിയിരിക്കുന്നത്.

Related News