ട്രഷറി നിയന്ത്രണം വേണ്ടിവരില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

  • 11/09/2022

കൊല്ലം: സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകില്ലെന്നും ട്രഷറി നിയന്ത്രണം വേണ്ടിവരില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഉടന്‍ നിയന്ത്രണം വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.


പ്രതീക്ഷിക്കുന്നതു പോലെ പണലഭ്യത ഉണ്ടായാല്‍ ട്രഷറി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അര്‍ഹമായ കേന്ദ്രവിഹിതം കിട്ടാത്തതാണ് ഇപ്പോഴത്തെ ബുദ്ധിമുട്ടിന് കാരണം. ഇക്കാര്യം മാധ്യമങ്ങള്‍ പറയണം. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ എന്നത് വാര്‍ത്തകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ടെന്നാല്‍ ഖജനാവ് പൂട്ടുമെന്നല്ല അര്‍ഥമെന്ന് ബാലഗോപാല്‍ പറഞ്ഞു. ഓവര്‍ഡ്രാഫ്റ്റ് വേണ്ടിവരുമെന്ന് കരുതുന്നില്ല. ഓവര്‍ഡ്രാഫ്റ്റ് നിയമപരമാണ്'- ബാലഗോപാല്‍ പറഞ്ഞു. ഓണക്കാലത്ത് എല്ലാവിഭാഗം ജനങ്ങള്‍ക്കൊപ്പവും സര്‍ക്കാരിന് നില്‍ക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജി.എസ്.ടി കുടിശിക കിട്ടാനുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. കേന്ദ്രം പണം തന്നില്ലെങ്കില്‍ ഭാവിയില്‍ സംസ്ഥാനത്തിന് സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുമെന്നും
മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News