രാഹുല്‍ ഗാന്ധിയുടെ യാത്ര കണ്ടെയ്‌നര്‍ ജാഥയെന്ന് എം. സ്വരാജ്

  • 11/09/2022

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടയ്നര്‍ ജാഥയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും ഈ 'കണ്ടെയ്നര്‍ ജാഥ' ആര്‍ക്കെതിരെയാണെന്നും സ്വരാജ് ചോദിച്ചു.


ജാഥ കടന്നുപോകുന്നത് ആകെ 12 സംസ്ഥാനങ്ങളിലൂടെയാണ്. അതില്‍ ഏഴും ബിജെപിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബിജെപിയില്ലാത്ത സംസ്ഥാനങ്ങള്‍ തിരഞ്ഞുപിടിച്ചാണ് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്. കണ്ടയ്നര്‍ വാഴ്ത്തിപ്പാട്ടുകള്‍ കണ്ടിട്ട് മിക്കവാറും ഈ കണ്ടയ്നറുകള്‍ കോണ്‍ഗ്രസിനേയും കൊണ്ടോ പോകൂ എന്ന് തന്നെയാണ് ഈ ഘട്ടത്തില്‍ തോന്നുന്നതെന്നും സ്വരാജ് പറഞ്ഞു. രാഹുല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബിജെപിക്ക് നിവര്‍ന്നു നില്‍ക്കാന്‍ പോയിട്ട് നിരങ്ങിനീങ്ങാന്‍ പോലും സാധിച്ചിട്ടില്ല. യാത്രയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ക്ക് കിടക്കാന്‍ കണ്ടയ്നര്‍ മുറികള്‍ ഒരുക്കിയതിനെയാണ് സ്വരാജ് പരിഹസിക്കുന്നത്. 60 കണ്ടയ്നറുകളാണ് കിടക്കാന്‍ ഒരുക്കിയത്. ഒരു കിടക്ക മുതല്‍ 12 കിടക്കകള്‍ വരെയാണ് കണ്ടയ്നറുകളില്‍ ഒരുക്കിയിട്ടുള്ളത്.

Related News