തെരുവുനായ ശല്യം രൂക്ഷമാകുന്നതിനിടെ പന്ത്രണ്ട് തെരുവു നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തി; പ്രതിഷേധവുമായി മൃഗസ്നേഹികൾ

  • 12/09/2022

കോട്ടയം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുകയാണ്. നിരവധി പേരെയാണ് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി തെരുവനായ ആക്രമിച്ചിട്ടുള്ളത്. ഇതിനിടെ കോട്ടയത്ത് പന്ത്രണ്ട് തെരുവു നായകളെ ചത്തനിലയിൽ കണ്ടെത്തി. 

തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ തെരുവു നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് ഇവയുടെ മരണം സംഭവിച്ചത് എന്നാണ് സംശയം. സംഭവത്തിൽ‌ പ്രതിഷേധവുമായി മൃഗസ്നേഹികൾ രംഗത്തെത്തി. 

അക്രമകാരികളായ നായ്ക്കളെ പ്രതിരോധിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പകരം നിരുപദ്രവകാരികളായ നായ്ക്കളെ ഉള്‍പ്പെടെ കൊന്നൊടുക്കിയ നടപടിക്കെതിരെയാണ് മൃഗസ്നേഹികളുടെ പ്രതിഷേധം. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായ്ക്കളെ നാട്ടുകാർ കുഴിയെടുത്ത് മറവ് ചെയ്തു. 

Related News