മലദ്വാരത്തില്‍ ഒളിപ്പിച്ച് 42 ലക്ഷം രൂപയുടെ സ്വർണം കടത്താന്‍ ശ്രമം; പിടികൂടി കസ്റ്റംസ്

  • 12/09/2022

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ദുബായില്‍ നിന്നും ഇന്ന് പുലര്‍ച്ചെ എത്തിയ യാത്രക്കാരനില്‍ നിന്നുമാണ് 42 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്.

നാല് ക്യാപ്‌സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് മണ്ണാര്‍ക്കാട് സ്വദേശിയായ യാത്രക്കാരന്‍ സ്വര്‍ണം കടത്തിയത്. ബാഗേജ് പരിശോധനയ്ക്ക് ശേഷം സ്‌കാനറിലൂടെയുള്ള പരിശോധനയില്‍ സംശയം തോന്നിയതോടെയാണ് യാത്രക്കാരനെ വിശദ പരിശോധനയ്ക്ക് വിധേയനാക്കിയത്. 919 ഗ്രാം തനി തങ്കമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് പിടികൂടിയത്.   

പരിശോധനയില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നാല് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവ പുറത്തെടുത്തു. യാത്രക്കാരനില്‍ നിന്നും തങ്കം ഏറ്റുവാങ്ങാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ആളെയും കസ്റ്റംസ് പിടികൂടിയതായും കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വോഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

Related News