സംസ്ഥാനത്തെ റോഡുകള്‍ക്ക് ഇനി ഏഴ് വര്‍ഷത്തെ ഗ്യാരന്റിയെന്ന് മന്ത്രി

  • 13/09/2022

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പാതകള്‍ക്ക് ഇനി 7 വര്‍ഷത്തെ കരാര്‍ കാലാവധിയുണ്ടെന്നും ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. DLP BOARD, റണ്ണിംഗ് കോണ്‍ട്രാക്ട് എന്നിവയോടൊപ്പം മറ്റൊരു പദ്ധതിക്ക് കൂടി തുടക്കമാവുകയാണ്. 

പ്രധാന റോഡുകളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി ഔട്ട് പുട്ട് ആന്റ് പെര്‍ഫോമന്‍സ് ബേസ്ഡ് റോഡ് കോണ്‍ട്രാക്ട് ഫോര്‍ ദി മെയിന്റനന്‍സ് (ഓപിബിആര്‍സി) എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കോട്ടയത്ത് വെച്ച് നടക്കും. ഓപിബിആര്‍സി പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകള്‍ 7 വര്‍ഷത്തേക്ക് പരിപാലിക്കേണ്ടത് പ്രവൃത്തി ഏറ്റെടുത്തവര്‍ ആയിരിക്കും. പെട്ടെന്നുള്ള അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ എല്ലാ പ്രവൃത്തിയും ഇവര്‍ നിര്‍വ്വഹിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related News