കൊല്ലത്ത് ചത്ത തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; രണ്ട് സ്ത്രീകളെയും വളര്‍ത്തുമൃഗങ്ങളെയും കടിച്ചിരുന്നു

  • 13/09/2022

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ ചത്ത തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 

ഈ നായ പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളേയും രണ്ട് സ്ത്രീകളേയും കഴിഞ്ഞ ദിവസം കടിച്ചിരുന്നു. പതിനാറാം വാർഡ് പള്ളിശ്ശേരിക്കലിലെ രണ്ട് സ്ത്രീകളെയാണ് നായ കടിച്ചത്. ഇവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. ഞായറാഴ്ച്ച ഉച്ചയ്ക്കാണ് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. പേവിഷബാധയുണ്ടെന്നാണ് സംശയത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. നായയുടെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മമാർ നിരീക്ഷണത്തിലാണ്. 

(പ്രതീകാത്മക ചിത്രം)
 

Related News