മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന്

  • 13/09/2022

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. മെമ്പര്‍ഷിപ്പ് ക്യാമ്പയിനും, തുടര്‍ന്നുള്ള പുനഃസംഘടനയുമാകും യോഗത്തില്‍ പ്രധാന ചര്‍ച്ച. സെപ്റ്റംബര്‍ ആദ്യ വാരം തുടങ്ങുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഇനിയും തുടങ്ങാനായിട്ടില്ല. സാങ്കേതികമായ കാരണങ്ങള്‍ കൊണ്ടാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വൈകുന്നതെന്നാണ് നേതൃത്വം വിശദീകരിച്ചത്.


മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നീളുന്നത് യോഗത്തില്‍ ഗൗരവ ചര്‍ച്ചയാകും. ഇതോടൊപ്പം പുനഃസംഘടനക്ക് മുന്നോടിയായി നടപ്പിലാക്കുന്ന പാര്‍ട്ടി ഭരണഘടനാ ഭേദഗതിയും യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലെ തീരുമാനങ്ങളും സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലെ അജണ്ടയാകും.



Related News