തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

  • 14/09/2022

തൃശ്ശൂര്‍: തെതെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് ഹൈക്കോടതി വിലക്കി . മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച എസിപിസിഎ എന്ന സംഘടന സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് നല്‍കിയത്. 

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കുന്നതുവരെയാണ് വിലക്ക്.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കണമെന്ന അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു.ആനയുടെ ഒരു കണ്ണിന്റെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ആറാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന് കോടതി നിര്‍ദേശം നല്‍കി.എസ്.പി.സി.എ നല്‍കിയ റിവ്യൂ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളത്ത് സ്ഥിരമായി നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

Related News