സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു

  • 14/09/2022

Xതിരുവനന്തപുരം: സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. തുറമുഖ നിര്‍മ്മാണത്തിന് പോലീസ് സുരക്ഷ ഒരുക്കാനുള്ള കോടതി ഉത്തരവ് നടപ്പാകാത്തത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. പോലീസ് സുരക്ഷയില്ലാത്തതിനാല്‍ തുറമുഖ നിര്‍മ്മാണം നിലച്ചെന്നും കോടതിയലക്ഷ്യ ഹര്‍ജിയില്‍ അദാനി ഗ്രൂപ്പ് പറയുന്നു.

പദ്ധതി തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും തുറമുഖ നിര്‍മ്മാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും സിംഗിള്‍ നേരത്തെ ബഞ്ച് ഉത്തരവിട്ടിരുന്നു. പോലീസ് സുരക്ഷയൊരുക്കാന്‍ സര്‍ക്കാറിന് കഴിയില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹര്‍ജി ജസ്റ്റിസ് അനുശിവരാമന്‍ നാളെ പരിഗണിക്കും.


അതേസമയം വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മുമ്പ് ആവശ്യമായ പഠനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ സ്ഥിരം സമിതികള്‍ രൂപീകരിക്കണമെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് കെആര്‍എല്‍സിസി യുടെ നേതൃത്വത്തിലുള്ള ജനബോധനയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Related News