സോളാര്‍ കേസിലെ ലൈംഗിക ചൂഷണ പരാതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ ഹൈക്കോടതി വിശദീകരണം തേടി

  • 15/09/2022

കൊച്ചി : സോളാര്‍ പദ്ധതിക്ക് അനുമതി തേടിയെത്തിയ തന്നെ ലൈംഗിക ചൂഷണം ചെയ്‌തെന്ന കേസില്‍ നിന്നും പല  രാഷ്ട്രീയക്കാരെയും ഒഴിവാക്കിയെന്ന പരാതിക്കാരിയുടെ പുതിയ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. സിബിഐയും സര്‍ക്കാരും രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. പരാതിക്കാരിയുടെ ഹര്‍ജിയിലാണ് കോടതി നടപടി സ്വീകരിച്ചത്.

സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണത്തില്‍ അതൃപ്തിയറിയിച്ചാണ് പരാതിക്കാരി ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം നീളുന്നില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം.  മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ 18 പേരുടെ പേരുകളുണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണം. പ്രതിപ്പട്ടികയില്‍ എല്ലാവരെയും ചേര്‍ത്ത്  അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. ആറ് കേസുകള്‍ രെജിസ്റ്റര്‍ ചെയ്ത സിബിഐ ഒരു കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സോളാര്‍ കേസില്‍ തന്നെ സാമ്പത്തികമായും ലൈംഗികമായും ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ചൂഷണം ചെയ്‌തെന്നാണ് പരാതി. 

Related News