റോഡിലെ കുഴി: പൊതുമരാമത്ത് വകുപ്പിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി

  • 16/09/2022

കൊച്ചി: ആലുവ പെരുമ്പാവൂര്‍ റോഡിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. റോഡിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചു എന്നത് ഞെട്ടിക്കുന്ന സംഭവമാണ്. ഇത്തരം അപകടം ഉണ്ടാകുമെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.ആലുവ പെരുമ്പാവൂര്‍ റോഡ് തകര്‍ച്ചയില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് എവിടെ എന്ന് കോടതി ചോദിച്ചു..രണ്ട് മാസത്തിനുള്ളില്‍ എത്ര പേര് മരിച്ചു?.ദേശീയ പാതയിലെ അപകടത്തില്‍ നടപടി ഒറ്റ ദിവസം കൊണ്ട് സ്വീകരിച്ചിരുന്നുവെന്നും കോടതി പറഞ്ഞു.

ആലുവ പെരുമ്പാവൂര്‍ റോഡിന്റെ ചുമതല ഏത് എഞ്ചിനിയര്‍ക്ക് ആയിരുന്നു എന്ന് കോടതി.ചോദിച്ചു.എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എഞ്ചിനീയര്‍മാര്‍?കുഴി കണ്ടാല്‍ അടയ്ക്കാന്‍ എന്താണ് ഇത്ര ബുദ്ധിമുട്ട്.എന്‍ജിനീയര്‍മാര്‍ എന്താണ് പിന്നെ ചെയ്യുന്നത്.ഇത്തരം കുഴികള്‍ എങ്ങനെയാണ് അവര്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുന്നത്.തൃശ്ശൂര്‍ കുന്നംകുളം റോഡ് കേച്ചേരി കഴിഞ്ഞാല്‍ ഭയാനക അവസ്ഥയിലാണ്.അറ്റക്കുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തകര്‍ന്ന ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് അബോധാവസ്ഥയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചതിനെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ന്യായീകരിച്ചു. കുഴിയില്‍ വീണത് കൊണ്ട് മാത്രമല്ല മരണമെന്ന് മകന്‍ പറഞ്ഞെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. ഷുഗര്‍ ലെവല്‍ കുറവായിരുന്നു എന്ന് മകന്റെ മൊഴി ഉണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

ഇനി എത്രേപര്‍ മരിക്കണം റോഡുകള്‍ നന്നാകാന്‍ എന്ന് കോടതിചോദിച്ചു മരിച്ച ആളെ ഇനിയും അപമാനിക്കാന്‍ ഇല്ല എന്ന് കോടതി വ്യക്തമാക്കി..ആലുവ റോഡിന്റെ ചുമതലയുള്ള എന്‍ജിനീയര്‍ നേരിട്ട് ഹാജര്‍ ആവാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. 19ന് വിശദീകരണം ലഭിച്ചില്ലെങ്കില്‍ കലക്ടറെ വിളിച്ചു വരുത്തും.കലക്ടര്‍ കണ്ണും കാതും തുറന്നു നില്‍ക്കണം , റോഡ് ഹര്‍ജി ഈ മാസം 19ലേക്ക് മാറ്റി.

Related News