കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മേയുമായി പിണറായി വിജയന്‍ നാളെ കൂടിക്കാഴ്ച നടത്തും

  • 17/09/2022

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍  കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി നാളെ ചര്‍ച്ച നടത്തും. രാവിലെ ഒമ്പതരയ്ക്കാണ് കൂടിക്കാഴ്ച.  ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതി മംഗലാപുരംവരെ നീട്ടുന്ന കാര്യവും ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരുടെ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ സില്‍വര്‍ലൈന്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ഇക്കാര്യം ചര്‍ച്ച നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായതാണ്.

സില്‍വര്‍ ലൈനിന്റെ സാങ്കേതിക വിവരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ കേരളത്തോട് ചോദിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ തമ്മില്‍ ഇതു സംബന്ധിച്ച് ആശയവിനിമയവും നടന്നു.തലശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് പാതകളെക്കുറിച്ചും ചര്‍ച്ച നടക്കും.  സി പി എം കര്‍ണാടക സംസ്ഥാന കമ്മിറ്റി ബാഗേപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ കര്‍ണാടകയിലെത്തിയത്.

Related News