സ്‌കൂളിലെ ലിഫ്റ്റിന്‍റെ ഡോറുകള്‍ക്കിടയില്‍ കുടുങ്ങി; യുവ അധ്യാപികയ്ക്ക് ദാരുണാന്ത്യം

  • 17/09/2022

മുംബൈ: മുംബൈയില്‍ സ്‌കൂളിലെ ലിഫ്റ്റില്‍ കുടുങ്ങി അധ്യാപിക മരിച്ചു. മുംബൈ മലാദിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളിലെ അധ്യാപികയായ 26-കാരി ജെനില്‍ ഫെര്‍ണാണ്ടസ് ആണ് മരിച്ചത്.  

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ക്ലാസ് വിട്ട് സ്റ്റാഫ് റൂമിലേക്ക് പോവുകയായിരുന്ന ടീച്ചർ ആറാം നിലയിലെ ലിഫ്റ്റിൽ കയറി. അധ്യാപിക കയറുന്നതിന് മുമ്പ് തന്നെ ലിഫ്റ്റ് മുകളിലേക്ക് ഉയരാൻ തുടങ്ങി. അധ്യാപിക കാലെടുത്ത് വെച്ച ഉടന്‍ ലിഫ്റ്റ് അടഞ്ഞു. തുടര്‍ന്ന് അധ്യാപിക ഡോറിനിടയില്‍പ്പെടുകയും ലിഫ്റ്റ് മുകളിലേക്ക് ചലിക്കുകയുമായിരുന്നു. 

സ്‌കൂള്‍ ജീവനക്കാര്‍ ഓടിയെത്തി അധ്യാപികയെ പുറത്തെടുത്തെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Related News