വിദ്യയ്ക്ക് തന്നേക്കാള്‍ വിദ്യാഭ്യാസം, സ്വന്തമായി വരുമാനം, കൂടാതെ സംശയ രോഗവും; യുവതിയുടെ കൈപ്പത്തി ഭര്‍ത്താവ് വെട്ടിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

  • 21/09/2022

തിരുവനന്തപുരം: കലഞ്ഞൂരില്‍ യുവതിയുടെ കൈപ്പത്തി ഭര്‍ത്താവ് വെട്ടിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. വിദ്യയ്ക്ക് തന്നേക്കാള്‍ വിദ്യാഭ്യാസമുള്ളതും, കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിലും ഇയാള്‍ക്ക് ഇഷ്ടക്കേടുണ്ടായിരുന്നു. സംശയരോഗിയായ പ്രതി മകന്റെ പേരിടല്‍ ചടങ്ങിനെത്തിയപ്പോള്‍ പോലും വിദ്യയെ ദേഹോപദ്രവമേല്‍പ്പിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

ഭര്‍ത്താവ് സന്തോഷ് ഇതിനുമുന്‍പും യുവതിയെ മര്‍ദിച്ചിരുന്നു. തുടര്‍ന്നാണ് വിവാഹ മോചനത്തിനായി യുവതി കേസ് ഫയല്‍ ചെയ്തത്. ഒരാഴ്ച മുന്‍പ് മകനെ തനിക്ക് വിട്ടുതരണമെന്ന് സന്തോഷ് വിദ്യയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. യുവതി അതിന് തയ്യാറാകാതെ വന്നതോടെയാണ് ആക്രമിച്ചത്.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശി വിദ്യ(27) യുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. അറ്റുപോയ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ കഴിഞ്ഞ ദിവസം തുന്നിച്ചേര്‍ത്തിരുന്നു.

Related News