സര്‍ക്കാരിന്റെ ലഹരിവിരുദ്ധ കാംപെയ്‌നില്‍ പങ്കെടുക്കില്ലെന്ന് ഗവര്‍ണര്‍

  • 21/09/2022

സര്‍ക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും നേരിട്ടെത്തിയാണ് ക്ഷണിച്ചത്. ഇന്ന് വൈകിട്ട് 3.30ക്കാണ് മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും രാജ്ഭവനിലേത്തി ഗവര്‍ണറെ സന്ദര്‍ശിച്ചത്.

സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയില്‍ തന്നെ ക്ഷണിച്ചിരുന്നില്ല. പക്ഷെ തന്നെ ക്ഷണിച്ചിട്ടും വരാതിരുന്നതാണെന്ന വ്യാജ പ്രചാരണം നടത്തി. മലയാളികളുടെ വൈകാരിക ഉത്സവമാണ് ഓണം അവിടെ നിന്നും തന്നെ മാറ്റിനിര്‍ത്തിയത്തില്‍ കടുത്ത പ്രതിഷേധം ഉണ്ടെന്ന് മന്ത്രി എം ബി രാജേഷിനെയും ചീഫ് സെക്രട്ടറിയേയും ഗവര്‍ണര്‍ അറിയിച്ചു.
അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് ഗവര്‍ണര്‍ അറിയിച്ചു.അതേസമയം കേരളത്തില്‍ നടക്കുന്നത് അസാധാരണ കാര്യങ്ങളാണ്. രാജ്ഭവനില്‍ നടന്നത് അസാധാരണ നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിയോജിപ്പ് കാണിക്കാന്‍ മാര്‍ഗങ്ങളുണ്ട്.

മന്ത്രിസഭാ തീരുമാനം നിരസിക്കാനാകില്ല. ഗവര്‍ണര്‍ സംഘടനകളില്‍ നിന്നും അകലം പാലിക്കേണ്ട ഭണഘടന പദവിയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര ഏജന്റ് പോലെ പല ഇടത്തും ഗവര്‍ണര്‍ പെരുമാറുന്നു. വാര്‍ത്ത സമ്മേളനത്തില്‍ ആര്‍എസ്എസിനെയാണ് പ്രശംസിച്ചത് . ആര്‍എസ്എസിന് സ്‌നേഹം വാരിക്കോരി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News