എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

  • 22/09/2022

തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത് യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് വി.ജിതിനെ അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ഒരാള്‍ക്ക് കൂടി പങ്കെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. 

എന്നാല്‍ അറസ്റ്റിന് പിന്നില്‍ സി.പി. എം ആണെന്ന് ജിതിന്റെ അമ്മയും ഭാര്യയും ആരോപിച്ചു.പടക്കം എറിഞ്ഞവനെ കിട്ടിയോ എന്ന ചോദ്യത്തിന് 85-ാം ദിവസം ഉത്തരമായി. ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് വി.ജിതിനെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഉത്തരം. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫീസ് ഉള്‍പ്പെടെ കോണ്‍ഗ്രസ് ഓഫീസുകള്‍ സി.പി.എം ആക്രമിക്കുന്നതിലുള്ള വൈരാഗ്യമാണ് പടക്കം ഏറിന്റെ കാരണമെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഒരു മാസത്തിലേറെയായി ജിതിനെ കേന്ദ്രീകരിച്ച് നടത്തയ അന്വേഷണത്തിന് ഒടുവിലാണ് എസ്. പി. ട മധുസൂദനന്റെയും ഡി.വൈ. എസ്. പി ജലീല്‍ തൊട്ടത്തിലിന്റെയും നേതൃത്വത്തിലെ സംഘം ഇന്ന് രാവിലെ ജിതിന്നെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. 

എന്നാല്‍ സി.പി.എം നിര്‍ദേശ പ്രകാരം മനപ്പൂര്‍വം കുടുക്കിയ താണെന്നും വീട്ടില്‍ പലതവണ കയറിയിറങ്ങി ബുദ്ധിമുട്ടിച്ചിരുന്നെന്നും ജിതിന്റെ കുടുംബം ആരോപിച്ചു.ജിതിന് സ്‌കൂട്ടര്‍ എത്തിച്ച് നല്‍കിയതും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണന്നും പ്രതിയായെക്കുമെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. എന്നാല്‍ സ്‌ഫോടക വസ്തു എറിയാനെത്തിയ സ്‌കൂട്ടര്‍ ,പ്രതിയുടെ വസ്ത്രം തുടങ്ങിയ തെളിവുകളൊന്നും കണ്ടെടുത്തിട്ടില്ല. ഇതിനായി ജിതിനുമായി അടുപ്പമുള്ളവരുടെ വീടുകളിലടകം പൊലീസ് അരിച്ചുപെറുക്കിയിരുന്നു

Related News