അച്ചടി പോലെ വൃത്തി; ഇങ്ങനെയും ഡോക്ടര്‍മാര്‍ കുറിപ്പടി എഴുതുമോ? വൈറലായി ഡോ നിതിൻ

  • 22/09/2022

വൃത്തിക്ക് എഴുതാത്ത കുട്ടിയോട് പോലും ചോദിക്കുന്ന ചോദ്യമാണ് നീയെന്താ ഡോക്ടർക്ക് പഠിക്കുവാണോ എന്ന്. ഇത് വരെയുള്ള ധാരണ ഡോക്ടർമാർ എഴുതുന്നത് വായ്ക്കാൻ ആർക്കും കഴിയില്ല എന്നതായിരുന്നു. എന്നാല്‍ ഇവിടെ വ്യത്യസ്തനാവുകയാണ് ഒരു ഡോക്ടര്‍. അദ്ദേഹത്തിന്റെ കുറിപ്പടി സാമൂഹ്യമാധ്യമത്തില്‍ വൈറലാണ്.

നെന്മാറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായ നിതിന്റെ കയ്യക്ഷരമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. അത്രയ്ക്കും മനോഹരമായാണ് അദ്ദേഹം എഴുതുന്നത്. രോഗികള്‍ക്ക് തന്നെ വായിച്ചാല്‍ മനസിലാകും.

എന്തുകൊണ്ടാണ് ഡോക്ടര്‍ ഇത്ര മനോഹരമായി എഴുതുന്നത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി എനിക്ക് എഴുതാന്‍ ഇഷ്ടമാണെന്നാണ് മരുന്നുകളുടെ പേരുകള്‍ ക്യാപിറ്റല്‍ ലെറ്ററില്‍ എഴുതാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ഡോക്ടര്‍ പറയുന്നു. തിരക്കുണ്ടായാലും വായിക്കാന്‍ പറ്റുന്ന രീതിയില്‍ തന്നെയാണ് എഴുതാറെന്നും ഡോക്ടര്‍ പറഞ്ഞു.

കുറിപ്പ് എഴുതുമ്ബോള്‍ അതിന്റെ വൃത്തി മെയ്‌ന്റെയ്ന്‍ ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ട്. അക്ഷരങ്ങള്‍ ക്യാപിറ്റല്‍ എഴുതാന്‍ ശ്രദ്ധിക്കാറുണ്ട്..എനിക്ക് ചിലപ്പോള്‍ എഴുതുന്നതിനോട് ഇഷ്ടമുള്ളത് കൊണ്ടാവും ഞാന്‍ അങ്ങനെ എഴുതുന്നത്. മറ്റുള്ളവരുടെത് അറിയില്ല.. തിരക്ക് കൊണ്ടായിരിക്കാം. അറിയില്ല..തിരക്കുണ്ടെങ്കിലും പരമാവധി മനസ്സിലാകുന്ന രീതിയില്‍ എഴുതാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. രോഗികള്‍ ഇടയ്ക്കിടെ അഭിനന്ദിക്കാറുണ്ട്.' അദ്ദേഹം പറയുന്നു.

Related News