ആലപ്പുഴയിലും കോഴിക്കോടും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

  • 22/09/2022

കോഴിക്കോട്: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ആക്രമണം. ആലപ്പുഴ വളഞ്ഞവഴിയിലും കോഴിക്കോടും വാഹനങ്ങള്‍ക്കുനേരെ കല്ലേറ്. 

ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍, രണ്ട് ലോറികള്‍ എന്നിവയുടെ ചില്ലുകള്‍ തകര്‍ന്നു. കല്ലെറിഞ്ഞവര്‍ പൊലീസിനെ വെട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞു. കോഴിക്കോട് രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുന്നുവൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലെ എന്‍.ഐ.എ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. 

ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും കരുതല്‍ തടങ്കലിനും നിര്‍ദേശമുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍ക്ക് നല്‍കി. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നു.

Related News