'ഞങ്ങള്‍ ആനപ്പാപ്പാന്‍ ആകാന്‍ പോകുകയാണ്. ഞങ്ങളെ തപ്പി പൊലീസ് വരേണ്ട'; കത്തെഴുതിവെച്ച് മുങ്ങി വിദ്യാർഥികൾ

  • 23/09/2022

തൃശൂര്‍: ആനപ്പാപ്പാന്മാരാകാന്‍ പോകുന്നു എന്ന് കത്തെഴുതി വെച്ച്‌ നാട് വിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികൾ. കുന്നംകുളം പഴഞ്ഞി സര്‍ക്കാര്‍ സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് കത്തെഴുതി വെച്ച്‌ വീടും സ്കൂളും വിട്ട് പോയത്. കോട്ടയത്തേക്ക് പോകുന്നു എന്നും കത്തില്‍ സൂചനയുണ്ട്.

"ഞങ്ങള്‍ ആനപ്പാപ്പാന്‍ ആകാന്‍ പോകുകയാണ്. ഞങ്ങളെ തപ്പി പൊലീസ് വരേണ്ട. മാസത്തിലൊരിയ്ക്കല്‍ ഞങ്ങള്‍ വീട്ടില്‍വരാം."- ഇങ്ങിനെ കത്തില്‍ കുറിച്ചാണ് അതുല്‍ കൃഷ്ണ ടി.പി., അതുല്‍ കൃഷ്ണ എം.എം, അരുണ്‍ ഗംഗ ടി.എ. എന്നീ മൂന്ന് പേര്‍ നാട് വിട്ടത്.

ആനപ്പാപ്പാന്‍ ആകാന്‍ നാട് വിട്ട് പോകുന്നു എന്ന കാരണമാണ് അവിശ്വസനീയമായി തോന്നുന്നത്. ഇനി ആനപ്പാപ്പാന്‍ എന്നത് എന്തെങ്കിലും കോഡാണോ എന്നും സംശയിക്കുന്നു. സ്കൂള്‍ ക്ലാസ് കഴിഞ്ഞ് ട്യൂഷനെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയത്. കുട്ടികള്‍ കുന്നംകുളം ബസ് സ്റ്റാന്‍റില്‍ നിന്നും തൃശൂരിലേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Related News