ജിതിനുമായി ക്രൈം ബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും

  • 23/09/2022

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിനുമായി ക്രൈം ബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം.അതേ സമയം തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.ജിതിനെ കോണ്‍ഗ്രസ്സ് സംരക്ഷിക്കുമെന്ന് കെ. പി സി സി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇന്നലെ വ്യകതമാക്കിയിരുന്നു.


ഇന്നലെ ഉച്ചയ്ക്ക് കസ്റ്റഡിയില്‍ ലഭിച്ച ജിതിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്ത് വരികയാണ്.എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിയാന്‍ ജിതിന് മാറ്റാരുടെയൊക്കെ സഹായം ലഭിച്ചുവെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.ഗൗരീശപട്ടത്തു വെച്ച് ജിതിന് വാഹനം കൈമാറിയ മറ്റൊരാളെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.മാത്രവുമല്ല കേസില്‍ നിര്‍ണ്ണായകമായ ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തണം.ജിതിന്‍ സഞ്ചരിച്ച സ്‌കൂട്ടറിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായിട്ടാണ് സൂചന. തെളിവുകളായ ടീ ഷര്‍ട്ടും,ഷൂസും കണ്ടെത്താനും പരിശോധന തുടരുകയാണ്. ഇതിനായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്തു എ.കെ.ജി സെന്ററിലടക്കം രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം.
അതിനിടെ പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കുന്നുവെന്നു ആരോപിച്ചു യൂത്ത്‌കോണ്‍ഗ്രസ്സ് ഇന്നി തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.പ്രതി ജിതിനെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ തന്നെ ഇന്നലെ വ്യക്തമാക്കി.എ.കെ.ജി സെന്റര്‍ ആക്രമണം സിപിഐഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരമെന്നായിരുന്നു കെ.സുധാകരന്റെ പരിഹാസം.കോടതിവരാന്തയില്‍ പോലും നില്‍ക്കാത്ത വിഡ്ഢിത്തങ്ങള്‍ തെളിവായി കോടതിയില്‍ കൊണ്ട് പോയാല്‍ പതിവുപോലെ മുഖ്യമന്ത്രിക്ക് യൂ -ടേണ്‍ അടിക്കേണ്ടി വരുമെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.

Related News