സ്കൂള്‍ വിടുന്ന സമയത്ത് സ്കൂളില്‍ കടന്ന് ബാത്റൂമില്‍ വെച്ച്‌ കുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

  • 24/09/2022

സ്കൂള്‍ വിടുന്ന സമയത്ത് സമര്‍ത്ഥമായി സ്കൂളില്‍ കടന്ന് ബാത്റൂമില്‍ വെച്ച്‌ കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കല്‍ ജയേഷ്(32) ആണ് വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. പ്രമാദമായ സുന്ദരിയമ്മ വധക്കേസില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെവിട്ട ആളാണ് പോക്സോ കേസില്‍ അറസ്റ്റിലായ ജയേഷ്.

വൈകുന്നേരം സ്കൂള്‍ വിടുന്ന സമയം നോക്കി കുട്ടികളെ കൂട്ടുന്നതിനായി വന്ന രക്ഷിതാക്കള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കുമൊപ്പം സമര്‍ത്ഥമായി സ്കൂള്‍ കോമ്ബൗണ്ടില്‍ പ്രവേശിച്ച ശേഷമാണ് സ്കൂളിന്റെ മൂത്രപ്പുരയില്‍ വെച്ച്‌ പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സുന്ദരിയമ്മ കൊലക്കേസില്‍ പ്രതിയായിരുന്ന ജയേഷ് ആണ് പ്രതി എന്ന് പോലീസിന് സംശയം തോന്നുകയും മുന്‍പ് ജയേഷിനെ കുറിച്ച്‌ ചാനലുകളില്‍ വന്ന വാര്‍ത്തകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ച്‌ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ കാണിച്ചതില്‍ ജയേഷ് തന്നെയാണ് പ്രതിയെന്ന സംശയം ബലപ്പെടുകയും ചെയ്തു.

Related News