ഉറപ്പുകള്‍ രേഖാമൂലം നല്‍കണമെന്ന ആവശ്യത്തിലുറച്ച് വിഴിഞ്ഞം സമരസമിതി

  • 24/09/2022

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സമവായ നീക്കങ്ങള്‍ സജീവമാകുന്നതിനിടെ ഉറപ്പുകള്‍ രേഖാമൂലം നല്കണമെന്ന ആവശ്യത്തിലുറച്ച് സമരസമിതി. ഏഴില്‍ ആറ് ആവശ്യങ്ങളിലും രേഖാമൂലം ഉറപ്പു ലഭിക്കുന്നതോടെ തുറമുഖ നിര്‍മാണം നിര്‍ത്തണമെന്ന ആവശ്യത്തില്‍ നിന്ന് സമരസമിതി പിന്‍മാറിയേക്കും. 

കഴിഞ്ഞ നാല് ഞായറാഴ്ചകളില്‍ സമരത്തിന് ആഹ്വാനം ചെയ്ത് പള്ളികളില്‍ വായിച്ചിരുന്ന സര്‍ക്കുലര്‍ ഇന്ന് പുറത്തിറക്കാത്തതും ലത്തീന്‍ അതിരൂപത മയപ്പെടുന്നതിന്റെ സൂചനയാണ്. അതിനിടെ മന്ത്രിതല ഉപസമിതിയുടെ നിര്‍ദേശങ്ങളിലെ തീരുമാനം സമരസമിതി നാളെ സര്‍ക്കാരിനെ അറിയിക്കും. ചൊവ്വാഴ്ച വീണ്ടും മന്ത്രിതല സമിതിയുമായി ചര്‍ച്ചയും നടക്കും.

Related News