പന്ത്രണ്ടുകാരനെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; കുട്ടിയെ വടികൊണ്ട് അടിച്ച്‌ അവശനാക്കി

  • 25/09/2022

ഡല്‍ഹി: ഡല്‍ഹിയില്‍ പന്ത്രണ്ടുകാരനെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. തുടര്‍ന്ന് കുട്ടിയെ വടികൊണ്ട് അടിച്ച്‌ അവശനാക്കി.

കുട്ടി നിലവില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഡല്‍ഹിയില്‍ ആണ്‍കുട്ടികള്‍ പോലും സുരക്ഷിതരല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ ഡല്‍ഹി പോലീസില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും സ്വാതി പലിവാള്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പേര്‍ ഒളിവിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Related News