അക്രമകാരികളായ തെരുവ് നായ്ക്കളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

  • 27/09/2022

ദില്ലി:പേപ്പട്ടികളെ കൊല്ലാന്‍ അനുവദിക്കണമെന്ന് കേരളം. പേപ്പട്ടികളെയും അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ .സുപ്രീം കോടതിയില്‍ അപേക്ഷിച്ചു. ഈ ആവശ്യം ഉന്നയിച്ച് കേരളം അപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ട്. 

എ.ബി.സി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തെരുവുനായയുടെ ആക്രമണം കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോള്‍. ഏതു സമയവും നായ്ക്കളുടെ ആക്രമണം ഭയക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ മാറുമ്പോള്‍ പേവിഷ ബാധ ഉള്‍പ്പെടെയുള്ള ഭീഷണികളില്‍ നിന്ന് രക്ഷപ്പെടാന്‍ മുന്നൊരുക്കം കൂടിയേ തീരൂ. നായ കടിച്ച് മരിച്ചവരും പേപ്പട്ടി കടിച്ച് വിഷബാധയേറ്റവരുമെല്ലാം ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നു.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗാണുബാധയാണ് പേവിഷബാധ. പേവിഷബാധയെ പറ്റിയുള്ള അശ്രദ്ധയും അവഗണനയും ഒരു പക്ഷേ അറിവില്ലായ്മയും ജീവഹാനിക്കിടയാക്കുമെന്നത് മറന്ന് പോകരുത്. എത്രയെത്ര ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നാലും പേവിഷബാധ മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നത് ഗൗരവമുള്ള വസ്തുതയാണ്.



Related News